കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയിലെ വനിതാസംവരണ വാര്‍ഡായ കടപ്പുറം സൗത്ത് യു.ഡി.എഫ് ബി.ജെ.പിയില്‍ നിന്നും തിരിച്ചുപിടിച്ചു. 84 വോട്ടിനാണ് കോണ്‍ഗ്രസിലെ എസ് രഹ്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സരളയെ പരാജയപ്പെടുത്തി സീറ്റ് തിരിച്ചപിടിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 625 ഉം ബി.ജെ.പി സ്ഥാനാര്‍ത്ഥി 541 ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി. ബിന്ദു 90 ഉം വോട്ടുകള്‍ നേടി. 77.53 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കഴിഞ്ഞ തവണ ബി.ജെ.പിയിലെ കെ. പ്രേമ 73 വോട്ടിന് വിജയിച്ച വാര്‍ഡിലാണ് കോണ്‍ഗ്രസ് ഇത്തവണ ഉജ്ജ്വല വിജയം നേടിയത്. കെ. പ്രേമ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍കോട് നഗരത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Post a Comment
0 Comments