പയ്യന്നൂര്‍ (www.evisionnews.in): കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ രാമന്തളി കുന്നരുവിലെ ധനരാജ് അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനത്തിന് നേരെ ബോംബേറുണ്ടായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ മേഖലയില്‍ വ്യാപക അക്രമം. സിപിഎം, ആര്‍എസ്എസ്, ബിജെപി ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. വാഹനത്തിനു നേരെയുണ്ടായ ബോംബേറില്‍ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. രാത്രിയും വിവിധ സ്ഥലങ്ങളിലായി അക്രമം തുടരുകയാണ്. ഇന്നലെ വൈകിട്ടോടെയാണു സംഭവങ്ങളുടെ തുടക്കം.
രാമന്തളി കക്കംപാറയിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറുണ്ടായത്. പരിക്കേറ്റ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് അന്‍സാര്‍(21), അഷ്ഫാത്ത്, മുഹമ്മദ് നജീബ്(17), സുബൈര്‍(19), ബഷായിര്‍(19), ഷമീല്‍(19) തുടങ്ങിയവര്‍ക്കാണു പരിക്കേറ്റത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തു. ഇതിനു ശേഷമാണ് ആര്‍എസ്എസ്, ബിജെപി, സിപിഎം ഓഫിസുകളും വീടുകളും ആക്രമിച്ചത്. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം, ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫിസ് എന്നിവ തകര്‍ത്തിട്ടുണ്ട്.
ധനരാജ് വധക്കേസില്‍ ഗുഢാലോചനയില്‍ പ്രതിയായ ആര്‍.എസ്.എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി രാജേഷ് കുമാറിന്റെ കാരയിലുള്ള വീടിനും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിനും നേരെ ബോംബേറുണ്ടായി. ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്റെ വീടിനും തീയിട്ടു. കുന്നരു കാരന്താട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദന്റ വീട് തകര്‍ത്തു. കോറോം നോര്‍ത്തില്‍ ബിജെപി നേതാവ് പനക്കീല്‍ ബാലകൃഷ്ണന്റെ വീട് തകര്‍ത്തു. അതേസമയം ധനരാജ് കൊല്ലപ്പെട്ടതിനു പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന സി.കെ രാമചന്ദ്രന്‍ അനുസ്മരണ പരിപാടി ഇന്ന് പയ്യന്നൂരില്‍ നടക്കാനിരിക്കുകയാണ്.
Post a Comment
0 Comments