പൈവളികെ (www.evisionnews.in): കൈകമ്പ- ബായാര്‍ റോഡില്‍ ബായ്ക്കട്ട ജംഗ്ഷനില്‍ ഡ്രൈനേജ് നിര്‍മാണം പാതി വഴിയില്‍ നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആറു മാസം മുമ്പാണ് ബായ്ക്കട്ട ജംഗ്ഷനില്‍ ഡ്രൈനേജ് നിര്‍മാണം തുടങ്ങിയത്. മഴക്കാലത്ത് റോഡില്‍ മഴവെള്ളം കെട്ടിനിന്ന് ഗതാഗതം ദുരിതമാവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കോണ്‍ക്രീറ്റ് ചെയ്ത് ഡ്രൈനേജ് നിര്‍മിക്കാന്‍ അധികൃതര്‍ തയാറായത്. എന്നാല്‍ ആറു മാസത്തോളമായിട്ടും പണി പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകളും മറ്റും അവിടെവിടെയായി ഉപേക്ഷിച്ച നിലയിലാണ്.
പണി പാതിയില്‍ നിര്‍ത്തിയത് മൂലം മദ്രസ- സ്‌കൂള്‍ വിദ്യാത്ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്. പണി കഴിഞ്ഞ ഭാഗം സ്ലാബിട്ട് മൂടാത്തതിനാല്‍ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ ശൂന്യമായി കിടക്കുന്നു. തുടങ്ങിവെച്ച പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Post a Comment
0 Comments