കാഞ്ഞങ്ങാട്: (www.evisionnews.in) യുവ ദമ്പതികളെ കിടപ്പുമുറിയില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു തിങ്കളാഴ്ച്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്
കിടപ്പു മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. മാതാപിതാക്കള്‍ മരിച്ചുകിടക്കുന്ന വിവരം ഇന്ന് രാവിലെ ആറു വയസുകാരനായ മകന്‍ ദേവാനന്ത് പൊട്ടിക്കരഞ്ഞ് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെത്തി രാജപുരം പോലീസില്‍ വിവരമറിയിച്ചു.
മൃതദേഹത്തിനു സമീപത്തു വെച്ച് വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം രണ്ട് മൃതദേഹവും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനാണ് സുനില്‍. ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് സുനില്‍ കുമാറിന്റെ പിതാവ്.
Post a Comment
0 Comments