Type Here to Get Search Results !

Bottom Ad

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പിൻവലിക്കണം:എ.അബ്ദുൽ റഹ്മാൻ


കാസർകോട്:(www.evisionnews.in)വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ട് വരുന്നതിന് കാലതാമസമുണ്ടാകുന്ന രീതിയിൽ പുതിയ നിബന്ധനങ്ങൾ കൊണ്ട് വന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിൽ നടപടി ക്രമങ്ങൾ പൂത്തീകരിച്ച്  മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ നിലവിലുള്ള സൗകര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി വിദേശത്തെ രേഖകൾ മൃതദേഹം അയക്കുന്നതിന് 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട വിമാന താവളങ്ങളിൽ എത്തിച്ച് ബന്ധപ്പെട്ട ഉദോഗ്യസ്ഥരുടെ അനുമതി ലഭ്യമാക്കണമെന്ന നിബന്ധന ധിക്കാരമാണ്.
വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിവിധ സംഘടനകൾ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ജാതി മത ഭേദമന്യേ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെ ചെറുതാക്കാനും അതിന് വേണ്ടി സാമ്പത്തിക സഹായം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാറിന്റെ ഹിഡൻ അജണ്ടയുടെ ഭാഗമായാണ് ഇത്തരം ക്രൂരമായ നടപടി സ്വീകരിക്കാൻ തയ്യാറായതെന്ന് മനസ്സിലാക്കണമെന്നും എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad