Type Here to Get Search Results !

Bottom Ad

ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ മിന്നൽ പരിശോധന

കാസർകോട് :(www.evisionnews.in)റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയും കളനാട്, ചിത്താരി വില്ലേജുകളില്‍ മിന്നല്‍ പരിശോധന നടത്തി. കളനാട് വില്ലേജിലെ കോളിയാട് പുഴപുറമ്പോക്ക് കയ്യേറി മതില്‍കെട്ടി റോഡ് തടസ്സപ്പെടുത്തിയെ പരാതിയില്‍ വില്ലേജ് ഓഫീസിലേക്ക് തഹസില്‍ദാര്‍അയച്ച ഫയല്‍ കാണാത്തതിനാല്‍ ജില്ലാകളക്ടര്‍ വിശദീകരണം തേടി. റവന്യു വകുപ്പ് മന്ത്രിയ്ക്ക് ഈ വിഷയത്തില്‍ നാട്ടുകാര്‍ നല്‍കിയ നിവേദനമാണ് റിപ്പോര്‍ട്ടിനായി ജില്ലാകളക്ടര്‍ക്ക് കൈമാറിയിരുന്നത്.കളക്ടര്‍ താഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ താലൂക്കില്‍ നിന്നയച്ച ഫയലാണ് വില്ലേജ് ഓഫീസില്‍ കാണാനില്ലാത്തത്. 24 മണിക്കുറിനകം വിശദീകരണം നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad