ന്യൂഡല്‍ഹി: (www.evisionnews.in) ഗോരക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്.
പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ ശേഷം ഒരു സംഘമാളുകള്‍ ആക്രമണം അഴിച്ചിവിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചതിനോടൊപ്പം അക്രമികള്‍ വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഡെല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗോരക്ഷയുടെ പേരിലുളള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന കഴിഞ്ഞ ശേഷമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഹിംസ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നുമായിരുന്നു മോഡി പറഞ്ഞത്. സബര്‍മതി ആശ്രമത്തില്‍ വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ ഒരാള്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടു. പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യക്ക് വ്യാപകമാകുകയാണ്. ദളിതരും മുസ്ലീങ്ങളുമാണ് ഗോരക്ഷയുടെ പേരിലുള്ള തീവ്രഹിന്ദുത്വവാദത്തിന്റെ ഇരകളാകുന്നത്. ഹരിയാന സ്വദേശിയായ ജുനൈദ് എന്ന 16കാരനെ ബീഫ് തീറ്റക്കാരനെന്നാരോപിച്ച് കുത്തിക്കൊന്നത് വാര്‍ത്തയായിരുന്നു.
Post a Comment
0 Comments