നീലേശ്വരം:നീലേശ്വരം കരിന്തളത്തെ യുവ എഞ്ചിനീയര്‍ കൊല്ലത്ത് തൂങ്ങിമരിച്ച നിലയില്‍.കാലിച്ചാമരം കോയിത്തട്ടയിലെ രാകേഷ്(28) ആണ് മരിച്ചത്. കൊല്ലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലത്ത് ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് എത്തിയത്. രണ്ട് ദിവസമായി വീട്ടുകാരെ വിളിച്ചിരുന്നില്ല. അതിനിടെ രണ്ട് ദിവസമായി മുറി തുറക്കാത്തതിനാല്‍ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് വാതില്‍ പൊളിച്ചപ്പോഴാണ് രാകേഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. കെ.വി ബാലന് ആചാരിയുടെയും പത്മാവതിയുടെയും മകനാണ്. സഹോദരങ്ങള്‍: രേഷ്മ, ഗ്രീഷ്മ
Post a Comment
0 Comments