മുളിയാർ:(www.evisionnews.in)വ്യാപാരിയെ കാർ തടഞ്ഞ് അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട സി.പി.ഐ.എം മുളിയാർ ലോക്കൽകമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ സി.കെ മുനീർ അനുബന്ധ സംഘടനയിൽ വിവിധ സ്ഥാനം വഹിക്കുന്ന റഫീഖ്, സൈനുദ്ദീൻ, അസറുദ്ധീൻ, എന്നിവരെ സി.പി.ഐ.എം ൽ നിന്നും പുറത്താക്കാൻ നേതൃത്വം ധൈര്യം കാണിക്കണമെന്ന് മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി എന്നിവർ ആവശ്യപ്പെട്ടു.
നിരന്തരമായ അക്രമണത്തിനും മാഫിയപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഈ സംഘത്തെ സി.പി.ഐ.എം ലെ ഒരു വിഭാഗം സംരക്ഷിക്കുകയാണ്. സ്വൈര്യജീവിതം നഷ്ടപ്പെട്ട മുളിയാറിലെ ജനങ്ങൾക്കുളള ആശ്വാസമാണ് ഇവരുടെ അറസ്റ്റ്. മാസങ്ങൾക്ക് മുമ്പ് ബോവിക്കാനത്തെ വ്യാപാര സ്ഥാപനവും കാറുംകത്തിച്ച കേസിലെ ആസൂത്രിതർ ഇവർ തന്നെയാണ് .
മുസ്ലിം ലീഗിൽ നിന്നും സി.പി.ഐ.എം.ലേക്ക് ചേർന്നതായി പ്രചരിപ്പിക്കുകയും, തീവ്രവാധസംഘടനിയിൽ നിന്നും സി.പി.എം.ൽ ചേർന്നവർ സംസ്ഥാ നേതാവിൽ നിന്ന് തന്നെ മെമ്പർഷിപ്പ് സ്വീകരിക്കുകയും ചെയ്തവരിൽചിലർ കൊലപാതക കേസ്സിൽപ്പെട്ട് ഇപ്പോൾ ജയിലിലാണ്. മുളിയാറിലെ സി.പി.ഐ.എം സംഘടന ക്രിമിനലുകളുടെ സംഘേതമാണെന്ന് വിശ്വസിക്കുന്ന പൊതുജനങ്ങളെ കുറ്റപ്പെടുതാനാവില്ല. ക്വട്ടേഷൻ അക്രമം സംബന്ധിച്ച ഗൂഡാലോചന പുറത്ത് കൊണ്ട് വന്നാൽ സി.പി.ഐ.എമ്മിലെ ഉന്നതരും, ജനപ്രതിനിധികളും, ഉൾപ്പെടാൻ സാധ്യതയുണ്ട്. പാർട്ടിയിലെയും ഭരണത്തിലെയും ഉന്നതരുടെ ഇടപ്പെടൽ മൂലമാണ് പോലീസ് ഇതിന് മുതിരാത്തതെന്ന് നേതാകൾ ആരോപിച്ചു.കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറാകണം.
ലീഗിൽ നിന്നും പുറത്താക്കിയവരെ മെമ്പർഷിപ്പ് നൽകി സീകരിക്കുക വഴി ലീഗിന്റെ ക്ഷീണം സ്വപ്നം കാണുന്നവർ പാർട്ടിക്കകത്തെ ക്രിമിനലുകൾക്ക് സ്വൽസ്വാഭാവത്തിന് അവബോധമുണ്ടാക്കാൻ ശ്രമിക്കുന്നതാണ് നല്ലതന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
Post a Comment
0 Comments