തിരുവനന്തപുരം:(www.evisionnews.in) ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലായതോടെ ഹോട്ടലുകളിൽ പകൽകൊള്ള. പഴയവിലയിൽനിന്ന് പഴയനികുതി ഒഴിവാക്കിയേ ജിഎസ്ടി ചുമത്താവൂ എന്നിരിക്കേ നികുതിയടക്കം പഴയവില നിലനിർത്തിയശേഷമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതോടെയാണു വില വലിയതോതിൽ വർധിച്ചത്.നടപടിയെടുക്കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനവും വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിലെ ഭക്ഷ്യസാധനങ്ങൾക്ക് സർക്കാർ തലത്തിൽ വില നിശ്ചയിക്കുന്ന സംവിധാനമില്ലാത്തതാണ് കാരണം. പരാതിയുള്ള ഹോട്ടൽ ബില്ലുകൾ ശേഖരിക്കാൻ മാത്രമേ വിൽപ്പന നികുതി വിഭാഗത്തിന് ഇപ്പോൾ കഴിയുന്നുള്ളൂ. വിലകൂട്ടി വിൽപ്പന നടത്തിയെന്നു കണ്ടെത്തിയാൽ ഹോട്ടൽ ഉടമയിൽനിന്ന് പണം ഈടാക്കുമെന്നു വിൽപ്പന നികുതി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ, പണം നഷ്ടപ്പെട്ട ജനത്തിന് എങ്ങനെ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Post a Comment
0 Comments