ബദിയടുക്ക :(www.evisionnews.in) ദിവസസേന 300 ഓളം രോഗികള്‍ ചികിത്സ തേടി എത്തുന്ന ബദിയടുക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബദിയടുക്ക പഞ്ചായത്തിന് ചുറ്റുമുള്ള എന്‍ഡോസള്‍ ബാധിത മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രയില്‍ കിടത്തി ചികിത്സ നല്‍കാന്‍ ആവശ്യമായ കെട്ടിടങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ ഡോക്ടര്‍മാരും സ്റ്റാഫ് നഴ്സുമില്ലാത്തതാണ് കിടത്തി ചികിത്സ നല്‍കാന്‍ സാധിക്കാത്തതെന്ന അധികൃതരുടെ വാദം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മഴക്കാല രോഗം കൊണ്ട് പനിച്ച് വിറക്കുന്ന രോഗികള്‍ക്ക് ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഉച്ചക്ക് ശേഷം അപകടാവസ്ഥയിലായ ഒരു രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ബദിയടുക്കയില്‍ സര്‍ക്കാര്‍ ആശുപത്രിയോ സ്വകാര്യ ആശുപത്രിയോ ഇല്ലാത്തത് ഗൗരവമേറിയ വിഷയമാണ്. ഈ വിഷയം പരിഹരിച്ചില്ലെങ്കില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സര്‍ക്കാറിന്‍റെ ആരോഗ്യ വകുപ്പിനെതിരെ ശക്തമായ സമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, ഹസൈനാര്‍ ഹാജി മാളിക, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, കോട്ട അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments