കാസർകോട്:(www.evisionnews.in) യാതൊരു വിധ മുന്നൊരുക്ക വുമില്ലാതെ ചരക്ക് സേവന നികുതി (ജി.എസ്.ടി.) നടപ്പിലാക്കിയതു മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയും, സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്തിരിക്കുകയാണെന്ന് എസ്.ടി.യു.ദേശീയ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ അഭിപ്രായപ്പെട്ടു.ജി.എസ്.ടി. നടപ്പിലാക്കുക വഴി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വലിയ തോതിലുളള വില കുറവുണ്ടാവുമെന്ന് അവകാശപ്പെട്ടിരുന്ന സംസ്ഥാന ധനമന്ത്രി ഇപ്പോൾ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധനവുണ്ടാകുമെന്ന് മാറ്റി പറയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. മുന്നൊരുക്കമില്ലാതെ ജി.എസ്.ടി. നടപ്പിലാക്കിയത് മൂലം നഗര, ഗ്രാമ വ്യത്യാസമില്ലാ ജനങ്ങളും വ്യാപാരികളും തമ്മിലടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കോഴിയിറച്ചി 87 രൂപയ്ക്ക് വിൽക്കണമെന്ന് ആവശ്യപ്പെടുന്ന ധനമന്ത്രി ജനങ്ങൾ നിത്യവും,ഉപയോഗിക്കുന്ന അവശ്യ സാധനങ്ങൾക്കും കൂടി വില നിശ്ചയിക്കാൻ തയ്യാറക്കണം.
കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജി.എസ്.ടി. നടപ്പിലാക്കുന്നത് തൽക്കാലം നിർത്തിവെച്ച് ജി.എസ്.ടി.സംബന്ധിച്ച് എല്ലാ മേഖലകളിലും ബോധവൽക്കരണവും, വ്യക്തതയും വരുതുന്നതിനും വില വർദ്ധനവ് പിടിച്ച് നിർത്താനും അടിയന്തിര നടപടി സീകരിക്കണമെന്ന് അബ്ദുൾ റഹിമാൻ ആവശ്യപ്പെട്ടു.
Post a Comment
0 Comments