കാസര്‍കോട്:(www.evisionnews.in)വ്യാപാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി നാലര പവന്‍ സ്വര്‍ണമാലയും പണവും കവർന്നു. തമിഴ്‌നാട്ടിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വ്യാപാരിയെയാണ് നാലംഗ സംഘം ഓട്ടോയില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടു പോയി നാലര പവന്‍ സ്വര്‍ണമാലയും 5000 രൂപയും എ.ടി.എം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള രേഖകളും തട്ടിയെടുത്ത ശേഷം വഴിയില്‍ ഉപേക്ഷിച്ചത്.
സീതാംഗോളി കിന്‍ഫ്രയിലെ വസ്ത്രവ്യാപാരിയും മധൂര്‍ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ കെ. സതീഷി(47)നെയാണ് തട്ടിക്കൊണ്ടുപോയത്. നാലിന് രാത്രി പത്തോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവമെന്ന് സതീഷ് കാസര്‍കോട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments