മഞ്ചേശ്വരം:(www.evisionnews.in)പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച.മഞ്ചേശ്വരം ബേക്കൂര്‍ സ്‌കൂളിനു സമീപത്തെ ഓട്ടോഡ്രൈവര്‍ ഗോപാല ആചാരിയുടെ വീട്ടില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നത്. പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 12 പവന്‍ കവര്‍ച്ച ചെയ്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടു മാല, ഒരു നെക്ലസ്, രണ്ടു കമ്മല്‍, മൂന്ന് മോതിരം എന്നിവയാണ് കവര്‍ന്നത്. ഗോപാല ആചാരിയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments