കാഞ്ഞങ്ങാട്:(www.evisionnews.in) അണുബാധയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചിട്ടു. ഇതോടെ ശസ്ത്രക്രിയ അത്യാവശ്യമായ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലായി.
ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തിയറ്ററാണ് കഴിഞ്ഞ ദിവസം മുതല്‍ അടച്ചിട്ടത്. ഗര്‍ഭിണികളുടെ ബന്ധുക്കള്‍ തങ്ങളുടെ നിസഹായാവസ്ഥ ഡ്യൂട്ടി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഓപ്പറേഷന്‍ തിയറ്റര്‍ ഉണ്ടെന്നും അതിന് ആശുപത്രി സൂപ്രണ്ടിന്റെ അനുവാദം വേണമെന്നുമായിരുന്നു ഡ്യൂട്ടി ഡോക്ടറുടെ വിശദീകരണം. ഇതനുസരിച്ച് രോഗികളുടെ ബന്ധുക്കള്‍ സൂപ്രണ്ടിനെ കാണാന്‍ പോയെങ്കിലും അദ്ദേഹം കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടേക്ക് പോയിരിക്കുകയാണ്.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Post a Comment
0 Comments