Type Here to Get Search Results !

Bottom Ad

എം പിഫണ്ടില്‍ നിന്നും ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഏഴ് പദ്ധതികള്‍ക്ക് ഭരണാനുമതി


കാസർകോട്:(www.evisionnews.in) പി കരുണാകരന്‍ എം പി യുടെ  പ്രാദേശിക വികസനഫണ്ടില്‍ നിന്നും ജില്ലയില്‍ നല് സ്‌കൂളുകള്‍ക്ക്  കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ 17,14,150 രൂപ അടങ്കല്‍ തുകയുളള ഏഴ് പദ്ധതികള്‍ക്ക്  ഭരണാനുമതി നല്‍കി.കളളാര്‍ ഗ്രാമപഞ്ചായത്തിലെ മാലക്കല്ല് സെന്റ്  മേരീസ് എ യു പി സ്‌കൂളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1.381 ലക്ഷം രൂപയും, കളളാര്‍ എ എല്‍ പി സ്‌കൂളില്‍   കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്  1.4795 ലക്ഷം രൂപയും രാജപുരം ഹോളിഫാമിലി എ എല്‍ പി സ്‌കൂളില്‍  കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്  1.5105 ലക്ഷം രൂപയും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ  കൊടക്കാട്  കേളപ്പജി മെമ്മോറിയല്‍ വി എച്ച് എസ് എസിന്  കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന്  1.3805 ലക്ഷം രൂപയും ചെങ്കള ഗ്രാമപഞ്ചായത്തിലെ  കുണ്ടടുക്കം കുടിവെളള പദ്ധതിക്ക് 10 ലക്ഷം രൂപയും മടിക്കൈ ഗ്രാമപഞ്ചായത്തിലെ  വരയില്‍ ശശിക്ക് മുച്ചക്രവാഹനം വാങ്ങുന്നതിന് 69,500 രൂപയും പനത്തടി ഗ്രാമപഞ്ചായത്തിലെ കെ സുനില്‍കുമാറിന് മുച്ചക്രവാഹനം വാങ്ങുന്നതിന് 69,500 രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad