ഉദുമ:(www.evisionnews.in)ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട്ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് പോലീസ് പരിശോധിച്ചു.ഉദുമ ബ്ലോക്ക് സെക്രട്ടറിയും കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എസ് എഫ് ഐ നേതാവുമായിരുന്ന ഏ വി ശിവപ്രസാദിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് പൊലീസ് പരിശോധിച്ചത്. ഈ പോസ്റ്റിലെ പരാമര്‍ശങ്ങളും ആതിരയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് എഫ് ബി പോസ്റ്റ് പരിശോധിച്ചത്. ഡി വൈ എഫ് ഐ നേതാവിന്റെ പോസ്റ്റ് വിവാദമാകുകയും പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ആതിര അന്യമതത്തിൽ പെട്ട ഒരു യുവാവുമായി അസാധാരണമായ രീതിയില്‍ സംസാരിക്കുന്നത് നിരവധി തവണ കണ്ടിരുന്നുവെന്നും ഇക്കാര്യം . പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിട്ടും അവര്‍ കാര്യമാക്കിയിരുന്നില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഒമ്പത് വിദ്യാര്‍ത്ഥിനികള്‍ക്ക് ആതിരയുടെത് പോലെ സമാനമായ സംഭവങ്ങള്‍ അനുഭവിക്കേണ്ടിവന്നതായും പോസ്റ്റില്‍ പറഞ്ഞിരുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി ചില പ്രത്യേക താല്‍പര്യത്തിന് വേണ്ടി മാത്രം വിദ്യാര്‍ത്ഥിനികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം ക്യാമ്പസില്‍ ആവശ്യമാണ് എന്ന് പറഞ്ഞാണ് ശിവപ്രസാദ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.വിവാദമായതിനെ തുടർന്ന് പിന്നീട് നേതാവ് പോസ്റ്റ് പിൻവലിച്ചിരുന്നു.
ആതിരയുടെ തിരോധാനം:ഡി വൈ എഫ് ഐ നേതാവിന്റെ വിവാദ ഫേസ് ബുക്ക് പോസ്റ്റ് പോലീസ് പരിശോധിച്ചു
15:07:00
0

Post a Comment
0 Comments