ചെങ്കള:(www.evisionnews.in) ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന യുവതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേൽപ്പിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
30 നും 35 നും ഇടയില്‍ പ്രായമുള്ള തമിഴ് നാടോടി യുവതികളാണ് പിടിയിലായ ത്. ഡോക്ടറെ കാണാനുള്ള തിരക്കിനിടയിലാണ് കുഞ്ഞിന്റെയും സ്ത്രീയുടെയും കഴുത്തില്‍ നിന്ന് ഇവര്‍ മാല കവര്‍ന്നത്. കുഞ്ഞിന്റെ മാല കാണാതെ മാതാവ് ബഹളം വെക്കുകയും സംശയം തോന്നിയ നാട്ടുകാര്‍ യുവതികളെ പിടികൂടുകയുമായിരുന്നു. ഇതിനിടെയാണ് മറ്റൊരു സ്ത്രീയുടെ മാല കൂടി നഷ്ടപ്പെട്ടതായി അറിഞ്ഞത്. പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണമാല കണ്ടെടുത്തതോടെ നാട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചു.ഉടൻ തന്നെ പോലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.യുവതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്
Post a Comment
0 Comments