കാസര്‍കോട്:(ww.evisionnews.in) വേള്‍ഡ് മലയാളി കൗണ്‍സില്‍ കാസര്‍കോട് ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന പ്രവാസീയം -2017, ജൂലൈ 14 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. സംസ്ഥാന റെവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങില്‍ മികച്ച നടിക്കുള്ള ദേശീയ സിനിമ അവാര്‍ഡ് ജേതാവ് സുരഭി മുഖ്യാതിഥിയായിരിക്കും.
നാങ്കി ട്രസ്റ്റ് ചെയര്‍മാനും പ്രവാസിയുമായ നാങ്കി മുഹമ്മദലിയെ മലയാളി ഐക്കണ്‍ പുരസ്‌കാരം നല്‍കി ആദരിക്കും. അന്തര്‍ദേശീയ വീഡിയോ ഗെയിം അവാര്‍ഡ് ജേതാവായ സൈനുദ്ദീന്‍ ഫഹദിനെ അനുമോദിക്കും. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ്മ ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി അബ്‌ദുല്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കലക്‌ടര്‍ ജീവന്‍ ബാബു,ഡബ്ള്യൂ .എം.സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി, ഡബ്യു.എം.സി ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്കര, ഡബ്യു.എം.സി കേരള കൗണ്‍സില്‍ അംഗങ്ങളായ എന്‍.എ.അബൂബക്കര്‍, മോഹന്‍ പാലക്കാട്, കെ.മൊയ്‌തീന്‍ കുട്ടി ഹാജി, യഹ്‌യ തളങ്കര, ഡോ.എം.പി.ഷാഫി ഹാജി, എ.അബ്‌ദുല്‍ റഹിമാന്‍, അഡ്വ.കെ.ശ്രീകാന്ത്, സി.എച്ച് കുഞ്ഞമ്പു, അബ്‌ദുല്‍ കരീം സിറ്റിഗോള്‍ഡ്, പി.ബി.അഹമ്മദ്, കെ.അഹമ്മദ് ഷെരീഫ്, സണ്ണി ജോസഫ്, എം.കെ.രാധാകൃഷ്‌ണന്‍, അഷറഫ് ഐവ, അബ്ബാസ് ബീഗം, ഷഫീഖ് ബെന്‍സര്‍, സി.എല്‍, ഹമീദ്, ടി.എ.ഷാഫി, ഷാഫി എ.നെല്ലിക്കുന്ന് മുതലായവര്‍ സംബന്ധിക്കും.
തുടര്‍ന്ന് സിനിമാ പിന്നണി മാപ്പിളപ്പാട്ട് ഗായകരായ അനിതാ ഷെയ്‌ഖ്, ഹരിതാ ഹരീഷ്, നവാസ് കാസര്‍കോട്, സജിലി സലീം, വിളയില്‍ ഫസീല, കണ്ണൂര്‍ സീനത്ത്, കണ്ണൂര്‍ മമ്മാലി, ഹസീന ബീഗം, നിഷാദ് എന്നിവരുടെ ഗാനമേളയുണ്ടായിരിക്കും.
Post a Comment
0 Comments