ന്യൂഡൽഹി:(www.evisionnews.in) ചരക്ക് സേവന നികുതി നടപ്പായതോടെ എഫ്എംസിജി കമ്പനികൾ ഉത്പന്നവിലകളൽ കുറവ് വരുത്തിത്തുടങ്ങി.
ഹിന്ദുസ്ഥാൻ യുണിലിവർ, പതജ്ഞലി, ഐടിസി, മാരികോ തുടങ്ങിയ സ്ഥാപനങ്ങളാണ് കുറയുന്ന നികുതിക്കനുസരിച്ച് ഉത്പന്ന വില കുറക്കാൻ തുടങ്ങിയത്. സോപ്പ്, സോപ്പുപൊടി തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയിൽ ഹിന്ദുസ്ഥാൻ, യുണിലിവർ കുറവ് വരുത്തി. അലക്ക് സോപ്പായ 250 ഗ്രാം റിൻ ബാറിന് 18 രൂപയിൽ നിന്ന് 15 രൂപയായി കുറച്ചു.95 ഗ്രാം വരുന്ന സർഫ് എക്സൽ ബാറിന്റെ തൂക്കം 105 ഗ്രാമായി വർധിപ്പിച്ച് വില പത്ത് രൂപയായി നിലനിർത്തി.
Post a Comment
0 Comments