Type Here to Get Search Results !

Bottom Ad

ജില്ലയിലെ 3044 സ്‌കൂളുകള്‍ ഹൈടെക് ആകും

കാസർകോട്:(www.evisionnews.in) പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എട്ട് മുതല്‍ 12 വരെയുളള ക്ലാസ്സുകള്‍ ഹൈടെക് ആയി മാറുമെന്ന് ഐടി അറ്റ് സ്‌കൂള്‍ എക്‌സി. ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ജില്ലയിലെ ഹൈടെക് പദ്ധതി വിശദീകരണ ശില്‍പ്പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുരുന്നു അദ്ദേഹം. ജില്ലയിലെ 134 ഹൈസ്‌കൂളുകള്‍ 111 ഹയര്‍സെക്കണ്ടറി, വി എച്ച് എസ് സി എിങ്ങനെ 245 സ്‌കൂളുകളിലെ 3044 ക്ലാസ് മുറികളാണ് ഹൈടെക്കാകാന്‍ പോകുന്നത്. 35 കോടിയുടെ ഐ ടി പശ്ചാത്തല സംവിധാനങ്ങള്‍ ഇതിലൂടെ ഒരുക്കും. 

സ്‌കൂളുകളിലെ ഇ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഡിജിറ്റല്‍ ഉളളടക്കം, സ്‌കൂള്‍ വിക്കി-സമ്പൂര്‍ണ്ണ പോര്‍ട്ടലുകളില്‍ വിവരങ്ങള്‍ പുതുക്കല്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. ജില്ലാകോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍മാരായ കെ ശങ്കരന്‍, പി രാജന്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ വി കെ വിജയന്‍, റോജി ജോസഫ്, അബ്ദുള്‍ ജമാല്‍ എന്‍ ഇ, പി എം അനില്‍കുമാര്‍, കെ വി മനോജ്, പ്രവീ കുമാര്‍, പി പി സുവര്‍ണ്ണന്‍ എിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad