കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പരിസര പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിററി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളില്‍ പൊലീസ് നിഷ്പക്ഷത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുള്ള സ്വാഗതം പറഞ്ഞു. പണ്ഡിതനും സമസ്തയുടെ എല്ലാ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്ന ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരന്‍ കെ. മുഹമ്മദ് ഫൈസിയുടെ നിര്യാണത്തില്‍ അനുശോചിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
യോഗത്തില്‍ ഭാരവാഹികളായ എന്‍.എ അബൂബക്കര്‍ ഹാജി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ബി മുഹമ്മദ് കുഞ്ഞി, എ. അബ്ദുല്‍ റഹിമാന്‍, ഹാശിം ദാരിമി ദേലംപാടി, പി.കെ മുഹമ്മദ് അഷ്‌റഫ് ബദിയടുക്ക പ്രസംഗിച്ചു.
Post a Comment
0 Comments