കാസര്‍കോട്: ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതിനെതിരെ കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്ത് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം .എല്‍. എ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ടെ വിവിധ ആശുപത്രികള്‍ക്ക് മുമ്പില്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂഹത്തിന്റെ മാലാഖയെന്ന വിശേഷണത്തിന് അര്‍ഹരായ വിഭാഗം തെരുവില്‍ ജീവിക്കാനായി പോരാടേണ്ടി വന്ന സാഹചര്യത്തിന്റെ ഗൗരവമുള്‍കൊളളാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം ഇഖ്ബാല്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Post a Comment
0 Comments