ജറുസലം : (www.evisionnews.in) തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉഭയകക്ഷി ബന്ധം ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നാലെ, ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കാണ് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുക. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലേക്കു നടത്തുന്ന സന്ദര്‍ശനത്തെ പാക്കിസ്ഥാന്‍ ആശങ്കയോടെ വീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വര്‍ധിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം പുറത്തുവരുന്നത്.
Post a Comment
0 Comments