പെര്‍ളടുക്കം:(www.evisionnews.in)മദ്യലഹരിയിൽ പിതാവ് കത്തിവീശി വിദ്യാർത്ഥിനിയെ ഭയപ്പെടുത്തിയത് ദുരന്തത്തിൽ കലാശിച്ചു. മദ്യലഹരിയിലെത്തിയ പിതാവ് കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനെ തുടര്‍ന്ന് ഭയന്നോടിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ കിണറ്റില്‍ ചാടി മരിച്ചു. കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപത്തെ ഹരിദാസിന്റെയും രുഗ്‌മിണിയുടെയും മകള്‍ ഹരിത (14) യാണ് മരിച്ചത്‌കഴിഞ്ഞ ദിവസം രാത്രി 9.15 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കൊളത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. . ശ്രീലക്ഷ്‌മി, പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായ രമ്യ എന്നിവര്‍ സഹോദരങ്ങളാണ്. സ്ഥിരം മദ്യപാനിയായ ഹരിദാസ് ഇന്നലെ രാത്രിയിലും മദ്യപിച്ചെത്തി. അതിന് ശേഷം ബഹളം വെയ്‌ക്കുകയും വാക്കത്തിയെടുത്ത് വീശുകയും ചെയ്‌തതോടെ ഭയന്ന് വിറച്ച ഹരിത വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയും സമീപത്തെ 14 കോല്‍ താഴ്‌ച്ചയുള്ള കിണറ്റില്‍ ചാടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബഹളവും കൂട്ട നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഹരിതയെ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കിണറില്‍ നിറയെ വെള്ളമുണ്ടായതാണ് കാരണം. കുറ്റിക്കോലില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് ചെളിയില്‍ പൂണ്ട നിലയില്‍ ഹരിതയെ കണ്ടെടുത്തത്. ഉടന്‍ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പിന്നീട് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ബേഡകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഹരിതയുടെ മരണത്തില്‍ മാതാപിതാക്കളുടെയും വീട്ടുകാരുടെയും മൊഴിയെടുക്കുമെന്നും ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുക്കുമെന്നും ആദൂര്‍ സി ഐ സിബി തോമസ് പറഞ്ഞു.
Post a Comment
0 Comments