Type Here to Get Search Results !

Bottom Ad

സ്വാശ്രയ പ്രശ്നം: എ ബിവിപി പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി


കാസര്‍കോട്: (www.evisionnews.in) കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുവാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നയത്തിനെതിരെയും, കേരള സാങ്കേതിക സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് എ ബിവിപി ജില്ലാ കമ്മറ്റി കാസര്‍കോട് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് ഗവ.കോളേജ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്‌ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു.
വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഫീസ് കുറയ്ക്കാത്തപക്ഷം ഇടതുപക്ഷ മന്ത്രിമാരെ വഴിയില്‍ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, സനു പറക്ലായി, കാസര്‍കോട് നഗര്‍ സമിതി കണ്‍വീനര്‍ കെ.രാഹുല്‍, ശ്രീജിത്ത്, ജിഷ്ണുരാജ്, സാരംഗ്, എം.സകേത് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad