മേൽപറമ്പ്:(www.evisionnews.in) സ്കൂളിൽ ഭാഷ പഠനം ഇല്ലാതാക്കാൻ നായനാർ സർക്കാർ ശ്രമിച്ചപ്പേൾ അതിനെതിരെ സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച് മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണ ദിനമായ ജുലൈ മുപ്പതിന് പഞ്ചായത്ത് ശാഖ തലങ്ങളിൽ ശ്രമ ദാന ശുചീകരണ പ്രവർത്തനങ്ങളും ഭാഷ അനുസ്മരണവും നടത്താൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയവുമായി ആഗസ്റ്റ് 16ന് കാസർകോട് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെ പ്രചരണാർത്ഥം ഒന്ന് മുതൽ പതിനഞ്ച് വരെ ശാഖ തലങ്ങളിൽ പ്രമേയ വിശദീകരണ സംഗമങ്ങളും ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ പൊവ്വൽ മുതൽ ബോവിക്കാനം വരെ പദ യാത്രയും സംഘടിപ്പിക്കും.പ്രസിഡണ്ട് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഊഫ് ബായിക്കര ,റഊഫ് ഉദുമ, ടി ഡി ഹസ്സൻ ബസരി, നിസാർ തങ്ങൾ, അസ്ലം കീഴൂർ എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments