Type Here to Get Search Results !

Bottom Ad

ജിദ്ദയിൽ വിഖായ ഹജ്ജ് വളണ്ടിയേഴ്സ് രജിസ്ട്രഷൻ ആരംഭിച്ചു


ജിദ്ദ:(gulf.evisionnews.in)വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ ഈ വർഷം പുണ്ണ്യ ഭൂമിയിലെത്തുന്ന എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ എസ്.കെ.എസ്.എസ്.എഫ്‌ ന്റെ സേവന വിഭാഗമായ വിഖായയുടെ വളണ്ടിയർമാർ സജ്ജരായി തുടങ്ങി.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള എസ്.കെ.ഐ.സി.യുടെയും , എസ്.വൈ. എസ് ന്റെയും പ്രവർത്തകരായിരിക്കും വിഖായ സംഘത്തിന് കീഴിൽ സേവന വീഥിയിൽ അണിനിരക്കുക. ഹജ്ജ് കർമങ്ങളുടെ പ്രധാന സ്ഥലങ്ങളായ മിന, മുസ്തലിഫ, അറഫ, ജംറകളുടെ പരിസരങ്ങൾ, വിശുദ്ധ ഹറം പരിസരം തുടങ്ങി ഹജ്ജ് കർമങ്ങളുടെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമെ , ഹജ്ജ് ടെർമിനൽ, കാൽ നടപ്പാതകൾ, വാഹനങ്ങളുടെ പ്രത്യക പാതകൾ, ട്രെയിൻ സ്റ്റേഷനുകൾ , ഹാജിമാരുടെ താമസ സ്ഥലങ്ങൾ, ജംറകൾ, ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ തുടങ്ങി സ്ഥലങ്ങളിലും ഇത്തവണ വിഖായ സന്നദ്ധ സേവകരുടെ സേവനം ലഭ്യമാവും. പ്രത്യകം തയ്യാറാക്കപെട്ട മാപ്പ് ഉൾപ്പെടെ ഹാജിമാർക്ക് നൽകേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾക്കായി അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ വിശദമായി പഠിക്കുകയും സേവനരംഗത്ത് ഇന്ത്യൻ കോൺസുലേറ്റ്, ഹജ്ജ് മിഷൻ തുടങ്ങി ഔദ്യാഗിക സംവിധാനങ്ങൾ മുഖേന ലഭ്യമാകുന്ന നിർദ്ദേശങ്ങളും സംവിധാനങ്ങളും സംഘം ഉപയുക്തമാക്കും.

ജിദ്ദയിൽ നിന്നുള്ള സേവന സംഘത്തെ ശാസ്ത്രീയമായി ചിട്ടപെടുത്തുന്നതിനായി ഹജ്ജ് സേവന രംഗത്ത് പരിജ്ഞാനമുള്ളവരുടെയും, കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും, ആരോഗ്യമേഘലയിലുള്ള പ്രഗൽപ്പരുടെയും സാനിധ്യത്തിൽ പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പുതുതായി സേവന രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കുള്ള രജിസ്‌ട്രേഷൻ സൗകര്യം ഇസ്ലാമിക് സെന്ററിൽ ആരംഭിച്ചു. ജെ. ഐ. സി ഓഡിറ്റേറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അബ്ദുള്ള ഫൈസി കുളപറമ്പ് അധ്യക്ഷത വഹിച്ചു, സയ്യിദ് അൻവർ തങ്ങൾ ഉദ്ഘാടനം ചെയ്തു, വിഖായ ജിദ്ദാ കൺവീനർ അരിമ്പ്ര മൊയ്‌ദീൻ കുട്ടി, നാഷണൽ കമ്മിറ്റി കോ ഓർഡിനേറ്റർ സുബൈർ ഹുദവി പട്ടാമ്പി, കരീം ഫൈസി, മുസ്തഫ ഫൈസി, അഷറഫ് തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു. സവാദ് പേരാമ്പ്ര സ്വാഗതവും ഈസ കാളികാവ് നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad