കാസര്‍കോട്:(www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റി ആഗസ്റ്റ് 2ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ദേശീയ പാത ഉപരോധിക്കും. രാവിലെ 10.30ന് ഉപരോധ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തല്‍ ഉദ്ഘാടനം ചെയ്യും. എസ്.എം. ബഷീര്‍ മഞ്ചേശ്വരം, ഗോപി കുതിരക്കല്, റഷീദ് മുട്ടുന്തല, യൂനുസ് തളങ്കര, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, എം.ടി അബ്ബാസ്, സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, എം.ടി.ആര് ഹാജി ആദൂര്‍, നൗഫല്‍ ഉളിയത്തടുക്ക, റഷീദ് ബേക്കല്‍, അബ്ദുല്ല കൊടിയമ്മ, ഖാലിദ് ബാഷ, അബ്ദുല്‍ റഹ്മാന് പുത്തിഗെ, ഹനീഫ് പൊസോട്ട്, ഉബൈദ് മുട്ടുന്തല, അബ്ദുല്‍ റസാഖ് കുമ്പള, ബഷീര്‍ മുളിയടുക്ക, മൊയ്തീന് ബേക്കൂര്‍, വാജിദ് തൃക്കരിപ്പൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ജാസിം പൊസോട്ട്, കെ.പി. മുഹമ്മദ് ഉപ്പള, ഇബ്രാഹിം കോളിയടുക്ക, മുഹമ്മദലി നീലേശ്വരം, മുഹമ്മദ് റാഫി തായലങ്ങാടി, മുഹമ്മദ് ആലംപാടി, അബ്ദുല്‍ റസാഖ് ബദിയടുക്ക, ദിവാകരന് ബദിയടുക്ക, അബ്ദുല്‍ ഖാദര്‍ മൂക്കംപാറ നേതൃത്വം നല്‍കും
Post a Comment
0 Comments