കാസർകോട്:(www.evisionnews.in) വർഗ്ഗീതയിലൂടെ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി അശാന്തി പടർത്തുന്ന ബി.ജെ.പി.യുടെ നയത്തിനും, ജനദ്രോഹ നിലപാടിനുമെതിരായ വിജയമാണ് കാസർകോട് കടപ്പുറം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപ്പിച്ച് യു.ഡി.എഫ്. കരസ്ഥമാക്കിയതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ അഭിപ്രായപ്പെട്ടു.കടലോരവാസികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും അവരുടെ പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുകയും ചെയ്തവരുടെ വഞ്ചനയെ തിരിച്ചറിഞ്ഞ ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഖമറുദ്ദീൻ പറഞ്ഞു. മതേതര വിശ്വാസികളായ കാസർകോട്ടെ ജനങ്ങളെ കുപ്രചരണങ്ങളിലൂടെ വശീകരിക്കാമെന്നത് ബി.ജെ.പി.യുടെ വ്യാമോഹം മാത്രമാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് മുനിസിപ്പൽ കൗൺസിൽ യോഗം അലങ്കോലമാക്കുന്ന ജനാധിപത്യവിരുദ്ധ നടപടിയിൽ നിന്നും പിൻമാറണമെന്നും ഖമറുദ്ദീൻ ഓർമ്മപ്പെടുത്തി.ജയിച്ച രഹനയെയും വോട്ടർമാരെയും അദ്ദേഹം അഭിനന്ദിച്ചു.
Post a Comment
0 Comments