കാഞ്ഞങ്ങാട്: (www.evisionnews.in) സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ചെയ്തികള്‍ ക്കെതിരെ രാജ്യത്ത് ശക്തമായ ചെറുത്ത് നില്‍പ്പുകളുണ്ടാവണമെന്ന് എം.എസ്.എഫ് അഖിലേന്ത്യ ഉപാധ്യക്ഷ ഫാത്തിമ തെഹ്‌ലിയ . എം.എസ്.എഫ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ റാലിയുടെ സമാപന സമ്മേളനം പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യന്‍ ഭരണഘടന പ്രധാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന് മേലെയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ കടന്നു കയറ്റം നടത്തുന്നത്. ഭക്ഷണത്തിന് മേലുള്ള കടന്നു കയറ്റം, ബീഫ് നി രോധനത്തിന്റെ പേരില്‍ നജീബ് എന്ന പാവപ്പെട്ട യുവാവിന്റെ കൊലപാതകത്തിലൂടെ നമ്മള്‍ കണ്ട് കഴിഞ്ഞു. നമ്മുടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ഏത് എന്ന് നോക്കി ഭയപ്പെടുത്തുന്ന രീതിയിലേക്ക് ഫാസിസ്റ്റ് ഭരണകൂടം മാറിയിരിക്കുന്നു. ദലിത്-മുസ്ലിം പിന്നോക്ക ജന വിഭാഗങ്ങളെ ഇന്ത്യ ഭരിക്കുന്ന മോഡി ഭരണകൂടം ഈ രാജ്യത്തിന്റെ ഭാഗമായി പോലും കാണുന്നില്ല. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പുകള്‍ ഉണ്ടായിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും തെഹ്‌ലിയ കൂട്ടി ചേര്‍ത്തു. പരിപാടിയില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, മുസ്ലിം ലീഗ് മുന്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ് ദേശീയ സോണ്‍ സെക്രട്ടറി അസീസ് കൊളത്തൂര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി, ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി അഡ്വ.എം.ടി.പി കരീം, കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോം ജോസഫ്, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, റഊഫ് ബായിക്കര, ജാതിയില്‍ ഹ സൈനാര്‍, നഗരസഭ കൗണ്‍സിലര്‍ അബ്ദുറസാഖ് തായിലക്കണ്ടി, കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഷംസുദ്ദീന്‍ കൊളവയല്‍, ജന.സെക്രട്ടറി കെ കെ ബദറുദ്ദീന്‍, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഉസാം പള്ളങ്കോട്, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് , മുഹമ്മദ് കുഞ്ഞി ഉളുവാര്‍ , ആസിഫ് ഉപ്പള , റമീസ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, നിഷാത്ത് പരവനടുക്കം, കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ജാഫര്‍ കല്ലംച്ചിറ, സ്വാദിഖുല്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നേരത്തെ അതിഞ്ഞാല്‍ തെക്കെപുറത്ത് വെച്ച് റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിക്ക് നല്‍കി നിര്‍വഹിച്ചിരുന്നു.
ഫാസിസത്തിനെതിരെ രാജ്യത്ത് ശക്തമായ ചെറുത്ത് നില്‍പ്പുകളുണ്ടാവണം: ഫാത്തിമ തെഹ്‌ലിയ
18:45:00
0

Post a Comment
0 Comments