കൊച്ചി : (www.evisionnews.in) കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു ഇരട്ടി സന്തോഷം പകര്‍ന്ന്, പ്രതിരോധനിര താരം സന്ദേശ് ജിങ്കാനെ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്റ് തീരുമാനിച്ചു. കഴിഞ്ഞ സീസണില്‍ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച സി.കെ. വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിര്‍ത്തിയതിനു പിന്നാലെയാണ് ജിങ്കാനെയും നിലനിര്‍ത്താനുള്ള തീരുമാനം. ഇക്കാര്യം സന്ദേശ് ജിങ്കാന് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.
കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ നല്കിയ സ്നേഹവും പിന്തുണയും ജീവിതത്തിന്റെ അവസാനം വരെ ഓര്‍മിക്കുമെന്ന് വ്യക്തമാക്കിയ ജിങ്കാന്, ഇത് അവസാനിക്കാതിരിക്കട്ടെയെന്നും കുറിച്ചു. താരലേലത്തിനു മുന്‍പ് രണ്ട് സീനിയര്‍ താരങ്ങളെയും മൂന്ന് അണ്ടര്‍21 താരങ്ങളെയും നിലനിര്‍ത്താനാണ് ഓരോ ഫ്രാഞ്ചൈസിക്കും അനുവാദമുണ്ടായിരുന്നത്. ഇതനുസരിച്ച് വിനീതും ജിങ്കാനും ടീം നിലനിര്‍ത്തുന്ന സീനിയര്‍ താരങ്ങളാകും. അണ്ടര്‍21 താരങ്ങളില്‍ കോഴിക്കോട് സ്വദേശി കെ. പ്രശാന്തിനെ നിലനിര്‍ത്തുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment
0 Comments