കാസർകോട്:(ww.evisionnews.in) മംഗളൂരുവിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന കാസർകോട് ജില്ലക്കാരടക്കമുള്ള മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ സർക്കാർ ഉറപ്പ് വരുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ്,ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ എന്നിവർ കർണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മംഗളൂരുവിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി സാജിദിനെ അഡ്യാർവടവിൽ വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി ഒരു സംഘം ആളുകൾ വധിക്കാൻ ശ്രമിച്ചിരുന്നു. മാരകമായി പരിക്ക് പറ്റിയ സാജിദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിന് മുമ്പും സമാനമായ രീതിയിൽ മലയാളി വിദ്യാർത്ഥികളെ ട്രെയിൻ യാത്രകൾക്കിടയിലടക്കം മർദ്ദിക്കുകയും, കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.സാജിദിനെ അപായപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകളെ ഉടൻ പിടികൂടണമെന്നും മലയാളി വിദ്യാർത്ഥികളുടെ ജീവന് സംരക്ഷണം നൽകാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് ലീഗ് പരാതി നൽകി.
Post a Comment
0 Comments