ഉദുമ:(www.evisionnews.in) വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥയായ പൂവമ്പഴത്തിലെ ഇസ്മയിലിനെയും ജമീലയെയും നേരില്‍ കണ്ടപ്പോള്‍ ഉദുമ ഇസ് ലാമിയ എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതം. തങ്ങള്‍ വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളെ നേരില്‍ കണ്ടതിന്റെ സന്തോഷം പലരുടെയും മുഖത്ത് പ്രകടമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തില്‍ വായനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് സ്‌കൂളിലെ ജൈവ പാര്‍ക്കിലെ ഉമ്മ മരച്ചുവട്ടില്‍ ബഷീറിന്റെ പൂവമ്പഴം എന്ന കഥയുടെ ദൃശ്യാവിഷ്‌ക്കാരം നടത്തിയത്. ഇസ്മയിലിനെ നാലാം ക്ലാസിലെ ഫാഹിം അബ്ദുല്‍ ഖാദറും, ജമീലയെ അതേ ക്ലാസിലെ ഫാത്തിമത്ത് അസ്‌നയുമാണ് അവതരിപ്പിച്ചത്. ബഷീര്‍ ദമാന്‍ ഡോക്യുമെന്ററി സംവിധായകന്‍ പ്രൊഫ: എം.എ റഹ് മാന്‍ ബഷീറിന്റെ എഴുത്തിനെ കുറിച്ച് സംസാരിച്ചു. അധ്യാപികമാരായ സി. ഗീത, ശോഭിത നായര്‍, വിദ്യാര്‍ത്ഥികളായ ആയിഷത്ത് സുഹാന, ഹിഷാം അഹമ്മദ് എന്നിവര്‍ ബഷീറിന്റെ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാസില സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന നല്‍കിയ ബഷീര്‍ കൃതികള്‍ ക്ലാസ് അധ്യാപിക എ.ശോഭിത നായര്‍ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ ബിജുലൂക്കോസ്, മുന്‍ ഹെഡ്മാസ്റ്റര്‍ എം.ശ്രീധരന്‍, അധ്യാപകരായ കെ.എ. അസീസു റഹിമാന്‍, സി.എച്ച് സമീര്‍, എ.പി. മുഖീ മുദ്ധീന്‍, സി. ഗീത, ബി.കസ്തൂരി, ടി. പ്രജിത, എം.ബവിത, കെ.പ്രീത, ഇ.കെ. രജനി സംബന്ധിച്ചു. വിദ്യാര്‍ത്ഥിനി ഫര്‍ഹ നര്‍ഗീസ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ ഉമ്മ മരച്ചുവട്ടിലിരുന്ന് ബഷീര്‍ കൃതികള്‍ വായിച്ചു.
Post a Comment
0 Comments