ഇരിയണ്ണി :(www.evisionnews.in)ഇരിയണ്ണിയിൽ വീട്ടിൽ കവർച്ച.10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഇരിയണ്ണി പേരടുക്കയിലെ കൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.കൃഷ്ണനും ഭാര്യ സുശീലയും ജോലിക്ക് പോയ സമയമാണ് കവര്‍ച്ച നടന്നത്. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലരപവന്‍ തൂക്കമുള്ള മാല, രണ്ടരപവന്‍ തൂക്കമുള്ള മറ്റൊരു മാല, മോതിരം, കമ്മല്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.
വീടിന്റെ താക്കോല്‍ പുറത്ത് രഹസ്യമായി സൂക്ഷിച്ചതായിരുന്നു. ഇത് കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സംഭവത്തിൽ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments