മൊഗ്രാൽ:(www.evisionnews.in) കുമ്പള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൂരിരുട്ടിന്റെ ഭീകരത സമ്മാനിച്ച് സ്ട്രീറ്റ് ലൈറ്റുകൾ മിഴിയടച്ച് മാസങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ലാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നു. കുമ്പളയിലെയും പരിസര പ്രദേശമായ മൊഗ്രാലിലെ വിവിധ വാർഡുകളിൽ പെട്ട മിക്കറോഡുകളിലെയും സ്ട്രീറ്റ് ലൈറ്റുകൾ പണിമുടക്ക് തുടങ്ങിയിട്ട് 6 മാസം പിന്നിട്ടിരിക്കുകയാണ്. ഇത് മൂലം മദ്റസ വിദ്യാർത്ഥികളടക്കമുള്ള രാത്രികാല കാൽനടയാത്രക്കാരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. കാലവർഷം ശക്തിപ്പെട്ടതോടെ ഈ ഭാഗങ്ങളിൽ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്.സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകാനും തീരുമാനിച്ചു. പ്രസിഡന്റ്:ടി.കെ.അൻവർ അധ്യക്ഷത വഹിച്ചു. ഗൾഫ് കമ്മിറ്റി അംഗം അഷ്‌റഫ് മൊഗ്രാൽ ജീൻസ് ഉദ്‌ഘാടനം ചെയ്തു. നിർധന കുടുംബത്തിന് നിർമിച്ച നൽകിയ 'ബൈത്തുസ്സുറൂർ' , റമദാൻ റിലീഫ് എന്നിവയുടെ വരവ് ചിലവ് കണക്കുകൾ പ്രസിഡന്റ് അവതരിപ്പിച്ചു.മൊഗ്രാൽ ദേശീയവേദി വാർഷിക ജനറൽബോഡി യോഗം ജൂലൈ 21 ന് (വെള്ളിയാഴ്ച ) രാത്രി 8 മണിക്ക് വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. യു.എ.ഇ കമ്മിറ്റി ട്രഷറർ ടി.പി.അനീസ്, ഗൾഫ് കമ്മിറ്റി അംഗം പി.എം.റഷീദ് കസബ് എന്നിവർ മുഖ്യാതിഥികളായിരുന്നു.യു.എ.ഇ കമ്മിറ്റി അംഗം ടി.പി.എ റഹിമാൻ, ഖാദർ മൊഗ്രാൽ, എ.എം.സിദ്ദീഖ് റഹ്മാൻ, നാസർ മൊഗ്രാൽ, ഷക്കീൽ അബ്ദുല്ല, മുഹമ്മദ് അബ്‌കോ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, റിയാസ് മൊഗ്രാൽ, അഷ്‌റഫ് കെ.കെ., ടി.കെ. ജാഫർ , ഖാദർ മാസ്റ്റർ പ്രസംഗിച്ചു. എം.എസ് മുഹമ്മദ് കുഞ്ഞി ഗാനമാലപിച്ചു. ജന.സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതവും ട്രഷറർ ബി.കെ.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Post a Comment
0 Comments