പൈവളികെനഗർ :പൈവളികെനഗർ ഗവ. ഹയർ സെകണ്ടറി സ്കൂളിൽ വികസന സെമിനാർ നടന്നു. മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എ.ജി.സി ബഷീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്യാമല പി സെമിനാർ അവതരിപ്പിച്ചു. മഞ്ചേശ്വര ബ്ലോക് പഞ്ചായത് അധ്യക്ഷൻ എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് വികസന സ്റാൻിംഗ് കമിറ്റി ചെയർമാൻ ഹർഷാദ് വൊർക്കാടി, മഞ്ചേശ്വര ബ്ളോക് പഞ്ചായത്ത് ഉപാധ്യക്ഷ മമത ദിവാകർ, പൈവളികെ ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ സുനിതാ വാൽടി ഡിസൂസ, മഞ്ചേശ്വര എ.ഇ.ഒ ദിനേഷ്, റിട്ട. ഡി.ഡി.ഇ ശ്രീനിവാസ, അബ്ദുള്ള ഹാജി, ഹനീഫ് ഹാജി, അജിത് എം.സി. ലാൽബാഗ്, ഹനീഫ് ചേവാർ, അന്തുഞ്ഞി ഹാജി, സദാശിവ ചേരാൽ സംസാരിച്ചു. പിടിഎ അധ്യക്ഷൻ ലാറന്‍സ് ഡിസൂസ സ്വാഗതവും പ്രിന്‍സിപ്പാൾ വിശ്വനാഥ കുംബള നന്ദിയും പരഞ്ഞു. കൃഷ്ണമൂർത്തി എം.എസ് പരിപാടിയുടെ അവതാരകനായി. എം.എൽ.എ ഹൈടെക് ക്ലാസ് മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു
Post a Comment
0 Comments