Type Here to Get Search Results !

Bottom Ad

ബി ജെ പി ജില്ലാ കമ്മിറ്റിയില്‍ തമ്മിൽ പോര്: രാജിക്കൊരുങ്ങി പ്രസിഡന്റ്


കാസര്‍കോട്:(www.evisionnews.in) ബിജെ പി ജില്ലാ കമ്മിറ്റിയില്‍ തമ്മിൽ പോര്.നേതാക്കളുടെ പോര് മുറുകിയതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് ഇപ്പോൾ ജില്ലാ കമ്മിറ്റി. 19ന് ജില്ലയില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഈ പരിപാടി വിജയിപ്പിക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിൽ നേതാക്കൾ പരസപരം കൊമ്പു കോർത്തു. ഒരു ഭാരവാഹി ജില്ലാ പ്രസിഡന്റിനും മറ്റു ഭാരവാഹികള്‍ക്കുമെതിരേ ഭീഷണി മുഴക്കിയതോടെ പ്രസിഡണ്ടും മറ്റു ഭാരവാഹികളും രാജി സന്നദ്ധത അറിയിച്ചു.ഏറെക്കാലമായി പുകയുന്ന പ്രശ്നങ്ങളാണ് രൂക്ഷമായ വിഭാഗീതയ്ക്ക് കാരണമായത്. യോഗത്തില്‍ സംബന്ധിച്ചിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ഈ സംഭവം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പെടുത്തി.ഇതേ തുടർന്ന് കുമ്മനം രാജശേഖരന്‍ ജില്ലയില്‍ നടത്താനിരുന്ന മുഴുവന്‍ പരിപാടികളും റദ്ദാക്കുകയായിരുന്നു. അസുഖത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത വിഭാഗീയത കാരണമാണ് പരിപാടി റദ്ദാക്കിയതെന്നാണ് ചില നേതാക്കള്‍ സൂചിപ്പിക്കുന്നത്. ജില്ലാ ഭാരവാഹികള്‍ തന്നെ വിവിധ സര്‍ക്കാര്‍ കമ്മിറ്റികളിലും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലും അംഗങ്ങളാകുന്നതും,കേന്ദ്രസര്‍വകലാശാല, സിപിസിആര്‍ഐ, റെയില്‍വേ തുടങ്ങി കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്മിറ്റികളില്‍ ഭാരവാഹികള്‍ തന്നെ നോമിനേറ്റഡ് അംഗങ്ങളായി വരുന്നതും പ്രവര്‍ത്തകര്‍ക്കിടയിലും അശാന്തി പടർത്തുന്നുണ്ട്. ജില്ലാ പഞ്ചായത്തിലും, പഞ്ചായത്തുകളിലും നഗരസഭകളിലും ഭാരവാഹികള്‍ അംഗങ്ങളായി തുടരുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത വിഭാഗീയത പരിഹരിക്കാനും ആര്‍എസ്എസിന് കഴിഞ്ഞിട്ടില്ല. കാസര്‍കോട് നഗരസഭയിലെ കടപ്പുറം സൗത്ത് സിറ്റിങ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണെന്ന ആരോപണവും ശക്തമാണ്.പ്രവർത്തകർക്കിടയിൽ നേതൃവിരുദ്ധ സമീപനമാണ് ഉണ്ടാകുന്നതെങ്കിൽ, നേതാക്കൾക്കിടയിൽ പരസ്പരമുള്ള അതൃപ്തിയാണ് പ്രകടമാകുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad