കാസർകോട് :(www.evisionnews.in) ജില്ലയിലെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സ്കോളർഷിപ്പ് നൽകാനായി ജില്ലാ എം.എസ്.എഫും,ദുബായ് കെ.എം.സി.സിയും സംയുക്തമായി നാല് വർഷമായി സംഘടിപ്പിച്ച് വരുന്ന മെസ്റ്റ് സ്കോളർഷിപ്പ് ടെസ്റ്റിന്റെ ഈ വർഷത്തെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ജില്ലയിലെ മുപ്പത് സെന്ററുകളിൽ ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബദിയടുക്ക കുനിൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അജ്മൽ .വി യും, ഹയർ സെക്കണ്ടറി വിഭാഗാത്തിൽ കുമ്പള അക്കാദമി +2 വിദ്യാർത്ഥി അഹമദ് അജ്മൽ .എ യും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ അജ്മൽ .വി, സഞ്ജയ് എം, ഫാത്തിമ ഫിദ, അഹമ്മദ് ശബീബ്, മുഹമ്മദ് സിനാൻ, ശിവേഷ് എസ്, കാര്‍ത്തിക് കെ, ദാന്‍വിഷ്, അമീന്‍ അലി, അക്ഷയ് എ, ബീബി ജുഹീന മലിഹ, ഗോപിക അശോകൻ, സല്‍മ സുലൈമാൻ, അലി അല്‍ ജാഫർ, മുഹമ്മദ് ഹെന്നാൻ, ശ്രേയസ് ദിനേശ്, ജിതേഷ് രാജ് എം, വിഷ്ണുപ്രിയ എന്‍ കെ, ആവണി പി എസ്, കെ കെ ഷൈമ അഹമ്മദ്, ഫാത്തിമ ഷെറിൻ, മാളവിക ടി, അശ്വതി പി, ജീവസ് ടി, അമിത്ത് കെ എന്നിവരും ഹയർ സെക്കണ്ടറി വിഭാഗാത്തിൽ അഹമ്മദ് അജ്മല്‍ എ, അമൃത് പി, അഭിജിത്ത് കെ നായർ, ഫയാസ് ഫിറോസ്, മഹമൂദ് സാബിക്, ഖദീജത്ത് തബ്ശീറിയ, സ്വൈബ, ഖദീജു എ, ഹമൈദ, മറിയമ്മത്ത് തഷ്രീജ, അഹമ്മദ് ജാഫർ സഅദി, ആദിൽ, മുഹമ്മദ് ഷഹീർ, മുഹമ്മദ് നിഷ്തെര്‍ കെ എ, ശമ്മാസ് പി എ, മിഥുന്‍ കെ, റിഷാന, നജില ഷെറിൻ, ആയിശ റിസ്വാന, സ്വോത് എം എൻ, നാനോയിത ഷേണായി, രേഹുല്‍ജെന്ന, അലീന മാത്യു, അലീന ജോസഫ്, ഷഹീര്‍ എം ടി പി എന്നിവരേയും വിജയികളായി തിരഞ്ഞെടുത്തു.
ഇരുവിഭാഗങ്ങളിലുമായി വിജയികളാകുന്ന ആദ്യ പത്ത് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ദുബായ് കെ.എം.സി.സി നൽകുന്ന 5000 രൂപ വീതവും നാൽപ്പത് വിദ്യാർത്ഥികൾക്ക് 1000 രൂപ വീതവും സ്കോളർഷിപ്പും പ്രത്യേക ഉപഹാരങ്ങളും നൽകും. ചരിത്രം, ജനറൽ നോളജ്, ഗണിതം, കറന്റ് അഫേർസ്, റീസണിംഗ്, ഐ.ടി, പൊളിടിക്സ് തുടങ്ങിയ മേഖലകളിലെ അമ്പത് ചോദ്യങ്ങൾ അടങ്ങിയ ഒ.എം.ആർ പരീക്ഷ, മലയാളം, ഇംഗ്ലീഷ്, കന്നട, എന്നീ ഭാഷകളിലാണ് നടന്നത്.
കാഞ്ഞങ്ങാട് നടന്ന ഫല പ്രഖ്യാപന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പരീക്ഷ ഫലം പ്രഖ്യാപിച്ചു എം.എസ്.എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ല എം.എസ്.എഫ് ഭാരവാഹികളായ സീ.ഐ.എ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉള്ളുവാര്‍, ജാബിര്‍ തങ്കയം, അസറുദ്ധീന്‍ എതിര്‍ത്തോദ്, ആസിഫ് ഉപ്പള, കാദിര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, റമീസ് ആറങ്ങാടി, ടി.വി കുഞ്ഞബ്ദുള്ള എന്നിവര്‍ മൂല്യനിര്‍ണയത്തിന് നേതൃത്വം വഹിച്ചു. വിജയികൾക്കും മുഴുവൻ പരീക്ഷാർത്ഥികൾക്കും എം എസ് എഫ് ജില്ലാകമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
Post a Comment
0 Comments