ജുബൈല്‍: (www.evisionnews.in) വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ട് വരുന്നതിന് കാലതാമസമുണ്ടാകുന്ന രീതിയിൽ പുതിയ നിബന്ധനങ്ങൾ കൊണ്ട് വന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം വിനയായി.ഇതേതുടർന്ന് സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ചെർക്കള സ്വദേശി നബ്‌വാൻ (27) ന്റെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുവാൻ തീരുമാനിച്ചു.
വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ നിലവിൽ വന്നതിനെത്തുടർന്നാണ് നബ്‌വാന്റെ മൃതദേഹം സൗദിയിൽ ഖബറടക്കുവാൻ ബന്ധുക്കൾ തീരുമാനിച്ചത്.സൗദിയിൽ ഇന്ന് വൈകുന്നേരത്തോടെ തന്നെ മൃതദേഹം തന്നെ ഖബറടക്കും.ചെർക്കള ബേർക്കയിലെ കോൺട്രാക്ടറായ സി മാഹിൻ ഹാജിയുടെ മകൻ നബ് വാൻ (27) ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. നബ്‌വാൻ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സൗദി സമയം സമയം രാവിലെ 9 മണിക്കാണ് അപകടമുണ്ടായത്.റാഹിലയാണ് ഉമ്മ.
ഭാര്യ:സുനൈന.നാശിർവാൻ,മിഖ്ദാസ് എന്നിവർ സഹോദരങ്ങളാണ്.
Post a Comment
0 Comments