Type Here to Get Search Results !

Bottom Ad

മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവായ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് സൗജന്യ റേഷൻ നൽകും


മൊഗ്രാൽ പുത്തൂർ :(www.evisionnews.in) ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മുൻഗണനാ പട്ടികയിൽ നിന്നും നിരവധി പാവപ്പെട്ട കുടുംബങ്ങൾ ഒഴിവായിരിക്കുകയാണ്.കഴിഞ്ഞ മാസം വരെ റേഷൻ ആനുകൂല്യം കിട്ടിയ നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് ഇപ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുമായി യൂത്ത് ലീഗ് നേതാക്കൾ ബന്ധപ്പെട്ടപ്പോൾ പരിശോധിച്ച് പരിഹരിക്കുമെന്നാണ് പറയുന്നത്.

അർഹതയുണ്ടായിട്ടും ബി.പി.എൽ പട്ടികയിൽ പെടാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് പഞ്ചായത്ത് യൂത്ത് ലീഗ് മാസം തോറും സൗജന്യ റേഷൻ നൽകുമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ് കമ്പാർ. സെക്രട്ടറി ജിലാനി കല്ലങ്കൈ എന്നിവർ അറിയിച്ചു. ഇതിനായി പഞ്ചായത്ത് പരിധിയിലെ റേഷൻ കടകളുമായി ബന്ധപ്പെട്ട് സർവ്വെ നടത്തുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad