Type Here to Get Search Results !

Bottom Ad

മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടി:ദുബൈ കെഎംസിസി കാസർകോട് മുനിസിപ്പൽ കമ്മിറ്റി


ദുബൈ: (www.evisionnews.in) കാസർകോട് മുനിസിപ്പൽ ഉപ തെരഞ്ഞെടുപ്പിൽ ഐക്യ മുന്നണി നേടിയ ഗംഭീര വിജയം മുനിസിപ്പൽ ഭരണത്തെ മോശമായി ചിത്രീകരിച്ചവർക്കും ഭരണകർത്താക്കൾക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചവർക്കുമുള്ള മറുപടിയാണെന്ന് ദുബൈ കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കാസർകോടിന്റെ മണ്ണിനെ വർഗീയതയുടെ വളക്കൂറുള്ള മണ്ണാക്കുവാൻ ശ്രമിക്കുന്ന ബി ജെ പിക്കും ഫാസിസ്റ്റു ശക്തികൾക്കുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഫലമെന്ന് കമ്മിറ്റി വിലയിരുത്തി .കെ.എം.സി.സി കാസർകോട് മുനിസിപ്പൽ വൈസ് പ്രസിഡന്റ് സുബൈർ അബ്ദുല്ല അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ഹാരിസ് ബ്രദേഴ്‌സ് ,കാദർ ബാങ്കോട്,തല്ഹത്,സർഫറാസ് റഹ്മാൻ, കബീർ ചേരങ്കൈ, ഹാരിസ് സീനത്ത്,സിനാൻ തോട്ടാൻ,സാഫ്വാൻ അണങ്കൂർ,ഖാദർ പടിഞ്ഞാർ, ഹനീഫ് തായൽ അണങ്കൂർ, ഗഫൂർ ഊദ്, ശിഹാബ് നായന്മാർമൂല, നൗഫൽ റഹ്മാൻ,ബഷീർ ചേരങ്കൈ,റഫീഖ് കൊല്ലമ്പാടി, ഖലീൽ ബെദിര,ഫിറോസ് ബാങ്കോട്,സയീദ് മാളിക എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതവും ട്രഷറർ ഹസ്സൻ പടിക്കുന്നിൽ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad