Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂരിലെ കഞ്ചാവ് മാഫിയ സംഘത്തെ ജനകീയമായി നേരിടും: യൂത്ത് ലീഗ്


മൊഗ്രാൽ പുത്തൂർ:(www.evisionnews.in) യൂത്ത് ലീഗ് പഞ്ചായത്ത് വൈ. പ്രസിഡണ്ടും, പള്ളി കമ്മിറ്റി സെക്രട്ടറിയുമായ ഇബ്രാഹിം പടിഞ്ഞാറിനെ വധിക്കാൻ ശ്രമിച്ച കഞ്ചാവ് മാഫിയ സംഘത്തെ നിലയ്ക്ക് നിർത്താൻ പോലിസ് തയ്യാറായില്ലെങ്കിൽ ജനകീയമായി നേരിടുമെന്ന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാറും, ജന.സെക്രട്ടറി ജീലാനി കല്ലങ്കൈയും പ്രസ്താവിച്ചു. മൊഗ്രാൽപുത്തൂർ ടൗണിലും സ്ക്കൂൾ പരിസരത്തും കഞ്ചാവും ലഹരി വസ്തുക്കളും വിൽപന നടത്തുന്ന  ഈ സംഘം നാടിൻ്റെ സമാധാനത്തിന് ഭീഷണിയാണ്.നിരവധി ക്രിമിനൽ - കൊലക്കേസിൽ പ്രതികളായ ഇവർക്ക് നേരെ കാപ്പ ചുമത്തി ജയിലിലടക്കണം .ഇബ്രാഹിം പടിഞ്ഞാർ വധശ്രമക്കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad