Type Here to Get Search Results !

Bottom Ad

കുണ്ടംകുഴി സ്‌കൂളിലെ അമിത ഫണ്ട് പിരിവ് വിവാദമായി:പിരിച്ച പണം തിരിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശം


കുണ്ടംകുഴി:(www.evisionnews.in)കുണ്ടംകുഴി സ്‌കൂളിലെ  അമിത ഫണ്ട് പിരിവ് വിവാദമായ തോടെ പിരിച്ച പണം തിരിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശം. സ്‌കൂള്‍ പ്രവേശന സമയത്ത് രക്ഷകര്‍ത്താക്കളില്‍ നിന്ന് അമിതമായി പണം പിരിക്കുന്നതാണ് വിവാദമായത്. സ്‌കൂള്‍ പി.ടി.എയുടെ നടപടിക്കെതിരെ വ്യാപകമായ  പ്രതിഷേധമാണ് ഉയർന്നത്.സ്‌കൂള്‍ പ്രവേശന സമയത്ത് ഒന്നാം ക്ലാസ്സുമുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ വന്‍തോതില്‍ പണം പിരിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഒന്നാം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്കാണ് വ്യാപക പണപ്പിരിവ് നടന്നത്. വാങ്ങുന്ന പണത്തിന് കൃത്യമായി രശീതിയും നല്‍കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിപരീതമായി രക്ഷകര്‍ത്താക്കളില്‍ നിന്ന് അമിതമായി പണം വാങ്ങുന്നു എന്നാരോപിച്ച് ഒരു രക്ഷകര്‍ത്താവ് വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റിയും ഇതിനെതിരെ രംഗത്തുവന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് സ്‌കൂള്‍ പി.ടി.എ രംഗത്ത് വന്നിരുന്നു. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വികസന ഫണ്ടിലേക്ക് താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്ന് മാത്രമാണ് പണം വാങ്ങിയത് എന്നായിരുന്നു പി.ടി.എയുടെ വിശദീകരണം. പിരിച്ച പണത്തിന് കൃത്യമായ രേഖയും നല്‍കിയതായി അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ അധികൃതര്‍ ഇടപെടുകയായിരുന്നു. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad