Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വീടിന്റെ മതിലിലിടിച്ച് 9 പേര്‍ക്ക് പരിക്ക്

ചട്ടഞ്ചാല്‍:(www.evisionnews.in)ചട്ടഞ്ചാലിൽ നിയന്ത്രണം വിട്ട  കെഎസ്ആർടിസി ബസ് വീടിന്റെ മതിലിലിടിച്ച്  9  വിദ്യാർഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്.കാസര്‍കോട്- കോളിയടുക്കം -ചട്ടഞ്ചാല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽ പെട്ടത് .ബുധനാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപത്തെ വീടിന്റെ മതിലിനിടിച്ച് നിന്നത്.അപകടത്തിൽ പരിക്കേറ്റവരെ  കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. .

Post a Comment

0 Comments

Top Post Ad

Below Post Ad