മുളിയാർ:(www.evisionnews.in)സേലം വിനായകമിഷൻ യൂണിവേഴ്സിറ്റിയിൽ നിന്നും കാർഡിയാക് ടെക്നോളജിയിൽ മല്ലംവാർഡിലെ തേജസ് കോളനിയിൽ താമസിക്കുന്ന സിബ. സിഒന്നാം റാങ്കോടെ സ്വർണ്ണ മെഡൽ നേടി. എട്ട് മാസത്തോളമായി കോഴിക്കോട് മെട്രോ ആശുപത്രിയിൽ എക്കോകാർഡിയോഗ്രാഫറായി ജോലി ചെയ്തുവരുന്നു.ഭാസ്കരൻ ,സാവിത്രി എന്നിവരുടെ മകളാണ്.സിബയെ മല്ലംവാർഡ് വികസന സമിതി ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം അനീസമൻസൂർ മല്ലത്ത് ഷാളണിയിച്ചു.ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.ബി.സി.കുമാരൻ സ്വാഗതം പറഞ്ഞു.ടി.ഒ.ജോൺ ഉൽഘാടനം ചെയ്തു. വേണുകുമാർ,മാധവൻ നമ്പ്യാർ, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു. ഐത്തപ്പ അമ്മങ്കോട്, ഷെരീഫ് മല്ലത്ത്,മുനീർതൈവളപ്പ്, സബീഷ്പ്രസംഗിച്ചു.
Post a Comment
0 Comments