ബദിയഡുക്ക:(www.evisionnews.in)എന്റോസള്ഫാന് ദുരിത ബാധിതനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായിരുന്ന കന്യപ്പാടി ദേവറമെടുവിലെ ഡി എം അബ്ദുള്‍ റസാഖ്(65) അന്തരിച്ചു. ഇന്നു രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഹൃദയ സംബന്ധമായ അസുഖം മൂലം വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു മാടത്തടുക്ക ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സക്കീന. മക്കള്‍:ഫാത്തിമ, സൈഫുന്നിസ, സാഹിറ, ബാനു, നജ്മുന്നിസ, മുഹമ്മദ് അഫ്സല്, കലാം,തമീം. മരുമക്കള്‍: അബ്ദുള്ള, ഫസല്‍, സിദ്ദീഖ്, മൂസ. സഹോദരങ്ങള്‍:മുഹമ്മദ്, അഹമ്മദലി, മൊയ്തീന്, ഖദീജ, ആയിഷ, ജമീല.
Post a Comment
0 Comments