Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി സമ്മാനം നേടിയവര്‍ ഒത്തുചേര്‍ന്നു

കാസര്‍കോട് :(www.evisionnews.in) അപൂര്‍വ്വമായിരുന്നു അങ്ങനെയൊരു ചടങ്ങ്. മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് സമ്മാനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ കൂടിചേരല്‍ . അവര്‍ 17 കുട്ടികളുണ്ടായിരുന്നു, മികച്ച കത്ത് എഴുതിയതിന് സമ്മാനം ലഭിച്ചവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 16 ന് നവകേരള സൃഷ്ടിക്കായി വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് അയച്ച കത്തിന് മറുപടിയായി നല്ല വായുവും നല്ല വെളളവും പുഴയും കാടും നഷ്ടപ്പെടുന്നതിലുളള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് കുട്ടിത്തത്തോടെ കത്തെഴുതിയവര്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സമ്മാനദാനചടങ്ങിലാണ് അവര്‍ ഒത്തു ചേര്‍ന്നത്. ഒന്നാം സ്ഥാനം നേടിയവര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്ത് വായിച്ചു. ചിലര്‍ കവിത ചൊല്ലി. കുട്ടികള്‍ ജില്ലയിലെ പരിസ്ഥിതി മലിനീകരണവും പുഴമലിനീകരണവും അതിര്‍ത്തി ജില്ല നേരിടുന്ന വിവിധപ്രശ്‌നങ്ങളുമെല്ലാം കത്തില്‍ വ്യക്തമാക്കിയിരുന്നു.


എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃഷ്ണജ കെ (ജി എല്‍ പി എസ് ഹോസ്ദുര്‍ഗ്, തെരുവത്ത്), രണ്ടാംസ്ഥാനം നേടിയ സഫ്‌വാന (ജി എല്‍ പി എസ്, ചന്ദ്രഗിരി), മൂന്നാം സ്ഥാനം നേടിയ ലിയ ഷെരീഫ് (എയുപിഎസ്, മഡോണ). യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കീര്‍ത്തന എസ് (എ യു പി എസ്, ചാത്തമത്ത്), രണ്ടാംസ്ഥാനം നേടിയ ധനശ്രീ എ വി (കെ കെ എന്‍ എ യു പി എസ്, ഓലാട്ട്), മൂന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി പി നായര്‍ ( എ യു പി എസ്, മഡോണ). ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം നേടിയ പ്രിയ പപ്പന്‍ (ജി എച്ച് എസ് എസ്, കല്ല്യോട്ട്), രണ്ടാംസ്ഥാനം നേടിയ ആനന്ദ് പി ചന്ദ്രന്‍ (ജി എച്ച് എസ് എസ്, ഉദിനൂര്‍), മൂന്നാം സ്ഥാനം നേടിയ സ്‌നേഹ വി (ജി എച്ച് എസ് എസ്, പാക്കം)എന്നിവരും കന്നട വിഭാഗത്തില്‍ എല്‍ പി സെക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ എസ് വി എ യു പി സ്‌കൂള്‍ സ്വര്‍ഗയിലെ പ്രനീത എം എസ്, രണ്ടാംസ്ഥാനം നേടിയ പാതൂര്‍ ജി എല്‍ പി എസിലെ വാഫിയ, മൂന്നാം സ്ഥാനം നേടിയ ശ്രീജിത് എന്നിവരും യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്വര്‍ഗ എസ് വി എ യു പി എസിലെ അവനീഷ് ഭരദ്വാജ് ബി, രണ്ടാംസ്ഥാനം നേടിയ ദീപ്തി ബി,മൂന്നാം സ്ഥാനം നേടിയ യജ്‌നേഷ് റായ് ആര്‍ എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കുഞ്ചത്തൂര്‍ ജി വി എച്ച് എസ് എസിലെ ഷാഹിസ, രണ്ടാംസ്ഥാനം നേടിയ ആയിഷത്ത് ഇന്‍സിന എന്നിവരാണ് പുരസ്‌ക്കാരം സ്വീകരിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ അംബുജാക്ഷന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും അസി എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 64,000 വിദ്യാര്‍ത്ഥികളാണ് മുഖ്യമന്ത്രിയ്ക്ക് മറുപടി കത്തെഴുതിയത്. ഇവ ബി ആര്‍ സി തലത്തില്‍ സമാഹരിച്ച് ഡയറ്റ് അധ്യാപകരുടെ നേതൃത്വത്തിലുളള സമിതി വിദ്യാഭ്യാസ ഉപഡയറക്ടരുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും നേതൃത്വത്തില്‍ വിലയിരുത്തിയാണ് സമ്മാനജേതാക്കളെ പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളത്തിലും കന്നടയിലും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad