കാസർകോട്: (www.evisionnews.in) ഇവിഷൻ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഇവിഷൻ ന്യൂസിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി സൈനുദ്ദീൻ തൻസീറിനെ ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. കഴിഞ്ഞ 3 വർഷമായി ഇവിഷൻ ഡയറക്ടറായിരുന്ന തൻസീർ ഗൾഫ് ന്യൂസിന്റെ ചുമതല വഹിക്കുകയായിരുന്നു.കഴിഞ്ഞ 5 വർഷങ്ങളായി ഒമാനിൽ ബിസിനസ് സംരംഭം നടത്തി വരുന്ന തൻസീർ പ്രവാസലോകത്ത് മാധ്യമ രംഗത്തും നിരവധി സാമൂഹിക സാംസ്കാരിക രംഗത്തും പ്രവർത്തിച്ചു വരുന്നു. കാസർകോട് പട്ള സ്വദേശിയാണ്.
ഡയറക്ടർ ബോർഡ് യോഗത്തിൽ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു.ബോർഡ് അംഗങ്ങളായ ഹാരിസ് പട്ള ഷംസുദ്ദീൻ കിന്നിംഗാർ,ഖയ്യൂം മാന്യ,എം എ നജീബ്,റൗഫ് ബാവിക്കര,അഷ്റഫ് നാൽത്തടുക്ക,അഖിലേഷ് യാദവ് നഗുമുഖം,തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment
0 Comments