കാസർകോട് : കാസർകോട് ജില്ലയിൽ വെൽഫെയർ പാർട്ടി ജനമുന്നേറ്റ റാലി 20 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ തലത്തിൽ നടത്തി വരുന്ന ഫാസിസ്റ്റ് വിരുദ്ധ കാമ്പയിനിന്റെ ഭാഗമായാണ് സംസ്ഥാന തലത്തിൽ ജനമുന്നേറ്റ റാലികൾ നടത്തി വരുന്നത്. വെെകുന്നേരം മൂന്ന് പുലിക്കുന്ന് മു൯സിപ്പൽ കോൺഫറ൯സ് ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് സ്പീഡ് വേ ഇ൯ ഗ്രൗണ്ടിൽ സമാപിക്കും, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി സംസ്ഥാന വെെസ് പ്രസിഡന്റ് സുരേന്ദ്ര൯ കരിപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സജീദ് ഖാലിദ്, ഫ്രെട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാന വെെസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹീം, സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് പടന്ന,വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ്, ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ, എഫ്എെടിയു ജില്ലാ പ്രസിഡന്റ് സദാനന്ദ൯ എ.സി തുടങ്ങിയവർ പങ്കെടുക്കും.
വെൽഫെയർ പാർട്ടി ജനമുന്നേറ്റ റാലി 20 ന് കാസർകോട്ട്
14:47:00
0

Post a Comment
0 Comments